top of page

19ാം വാർഷിക നിറവിൽ സാന്ത്വനം കുവൈത്ത്

30 Jan 2020

കുവൈത്ത്‌ സിറ്റി: കേരളത്തിലും കുവൈത്തിലും ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത്‌ സജിവമായി പ്രവര്‍ ത്തിക്കുന്ന സാന്ത്വനം കുവൈത്ത്‌ 1990 വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു...

കുവൈത്ത്‌ സിറ്റി: കേരളത്തിലും കുവൈത്തിലും ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത്‌ സജിവമായി പ്രവര്‍ ത്തിക്കുന്ന സാന്ത്വനം കുവൈത്ത്‌ 1990 വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. പ്രസിഡന്‍റ്‌ വി.ഡി. പൌലോസ്‌ അധ്യക്ഷത വഹിച്ച യോഗം ഇന്ത്യന്‍ എംബസി ഫസ്റ്റ്‌ സെക്രട്ടറി പി.പി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. ജോയന്‍റ്‌ സെക്രട്ടറി ജിതിന്‍ ജോസ്‌ റിപ്പോര്‍ട്ടും ട്രഷറര്‍ സന്തോഷ്‌ കുമാര്‍ കണക്കും അവതരിപ്പിച്ചു.സ്മരണിക ഡോ. അമീര്‍ അഹ്മദ്‌ പ്രകാശനം ചെയ്തു. ജോണ്‍ മാത്യു, സാം പൈനുംമൂട്‌, ജോണ്‍ തോമസ്‌, അജിത്‌ കുമാര്‍, മഹേഷ്‌ അയ്യര്‍, തോമസ്‌ മാത്യു കടവില്‍, തോമസ്‌ കുരുവിള, റൂബി മാത്യു, സുമേഷ്‌, ജ്യോതിഷ്‌, നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

19 വര്‍ഷത്തിനിടെ 12 കോടിയോളം രൂപ, ചികിത്സ, ദുരിതാശ്വാസ സഹായങ്ങളായി 12,000 ലേറെ പേര്‍ക്ക്‌ നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാത്രം 1178 രോഗികള്‍ക്കായി 1.23 കോടിയിലേറെ രൂപയുടെ ചികിത്സാ സഹായ പദ്ധതികളാണ്‌ നടപ്പാക്കിയത്‌. ഇതില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം, അര്‍ബുദ രോഗികള്‍ക്കും മറ്റും താമസ സാകര്യം ഒരുക്കുന്ന തിരുവനന്തപുരം ട്രിഡ വിശ്രം സങ്കേത്‌, പാലക്കാട് പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്റർ, മര്‍ഹമ പാലിയേറ്റിവ്‌, വയനാട്ടിലെ ശാന്തി ഡയാലിസിസ്‌ സെന്റർ, വിവിധ പാലിയേറ്റിവ്‌ കെയര്‍ സെന്ററുകൾ തുടങ്ങിയവക്കുള്ള സഹായങ്ങള്‍ ഉള്‍പ്പെടുന്നു. പുതിയ എക്സിക്യൂട്ടിവ്‌ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു. ഭാരവാഹികള്‍: കെ. രമേശന്‍ (പ്രസിഡന്‍റ്‌) സുനില്‍ ചന്ദ്രന്‍ (സ്രെകട്ടറി), പി. സന്തോഷ്‌ കുമാര്‍ (ട്രഷറര്‍). ജ്യോതിദാസ്‌ സ്വാഗതവും സുനില്‍ ചന്ദ്രൻ നന്ദിയും പറഞ്ഞു.


https://www.madhyamam.com/gulf-news/kuwait/mubarakiya-market-has-great-facilities-1319798?infinitescroll=1

© 2025 SANTHWANAMKUWAIT

bottom of page