top of page

സി.​ആ​ർ.​സി കോ​ഴി​ക്കോ​ടി​ന് സാ​ന്ത്വ​നം കു​വൈ​ത്ത് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി.

30 Sept 2024

കേരളത്തിലും കുവൈറ്റിലും ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സാന്ത്വനം കുവൈറ്റ് സി. ആർ. സി. കോഴിക്കോടിന് ആധുനിക തെറാപ്പി ഉപകരണങ്ങൾ നൽകി.

ഭിന്നശേഷിക്കാര്‍ക്കുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ സി.ആര്‍.സി കോഴിക്കോടിന്‌ ജീവകാരുണ്യ സംഘടനയായ സാന്ത്വനം കുവൈത്ത്‌ ആധുനിക തെറാപ്പി ഉപകരണങ്ങള്‍ നല്‍കി. സ്യൂറോ ഡെവലപ്മെന്റില്‍ ഡിസെബിലിറ്റിയുള്ള കുട്ടികള്‍ക്ക്‌ തെറാപ്പിയില്‍ ഏറെ സഹായകമായ ആധുനിക സംവിധാനമായ ഇന്റര്‍ ആക്റ്റീവ്‌ ടച്ച്‌ ഡിസ്‌പ്ലേയ് തെറാപ്പി യൂണിറ്റ്, ത്രീഡി ഹോളോ ഗ്രാഫിക്‌, ലേണിങ്‌ യൂണിറ്റ് എന്നിവയാണ്‌ കൈമാറിയത്‌.

പരിപാടിയുടെ ഉദ്ഘാടനം എം.കെ.രാഘവന്‍ എം.പി നിര്‍വഹിച്ചു. സി.ആര്‍.സി ഡയറക്ടര്‍ ഡോ.റോഷന്‍ ബിജിലി അധ്യക്ഷത വഹിച്ചു. സാന്ത്വനം പ്രതിനിധി സന്തോഷ്‌, സി.ആര്‍.സി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സം സാരിച്ചു.


https://www.madhyamam.com/gulf-news/kuwait/santvanam-kuwait-provided-equipment-to-crc-kozhikode-1334931

© 2025 SANTHWANAMKUWAIT

bottom of page