top of page

സാന്ത്വനം കുവൈറ്റ് - സിൽവർ ജൂബിലി മീറ്റ് സംഘടിപ്പിച്ചു

13 Feb 2026

സാന്ത്വനം കുവൈറ്റ് പിന്നിട്ട, അനുകമ്പയുടെ രണ്ടരദശകങ്ങൾ...

കുവൈറ്റ് സിറ്റി: കേരളത്തിലും കുവൈറ്റിലും ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത്‌ സജീവമായ "സാന്ത്വനം കുവൈറ്റ്‌", 25-ആം വാര്‍ഷികത്തോടനുബന്ധിച്ച്‌, രജത ജൂബിലി സമ്മേളനം സംഘടിപ്പിച്ചു. പ്രസിഡണ്ട്‌ ജ്യോതിദാസ്‌ പി. എന്‍. അധ്യക്ഷത വഹിച്ച യോഗം അല്‍ അന്‍സാരി എക്സ്ചേഞ്ച്‌ മാനേജിംഗ്‌ ഡയറക്ടര്‍ മാത്യു വര്‍ഗ്ഗീസ്‌ ഉദ്ഘാടനം ചെയ്തു.

ജനറല്‍ സെക്രട്ടറി സന്തോഷ്‌ കുമാര്‍ പി., പോയവര്‍ഷത്തെ സംഘടനാ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ജിതിന്‍ ജോസ്‌ സാമ്പത്തിക റിപ്പോര്‍ട്ടും, റിഷി ജേക്കബ്‌ വോളന്റിയേഴ്‌സിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പിന്നിട്ട പ്രവര്‍ത്തന വര്‍ഷത്തില്‍ 1801 അംഗങ്ങളുടെ പിന്തുണയോടെ, 1696 രോഗികള്‍ക്കായി 1 കോടി 82 ലക്ഷം രൂപയുടെ ചികിത്സാ-വിദ്യാഭ്യാസ-കുടുംബ സഹായ പദ്ധതികള്‍ നടപ്പിലാക്കിയെന്നും, കഴിഞ്ഞ 25 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ 20,868 രോഗികള്‍ക്കായി 20 കോടിയിലേറെ രൂപ, വിവിധ സഹായ പദ്ധതികളിലൂടെ, സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ദുര്‍ബല ജനവിഭാഗങ്ങള്‍ക്കായി ലഭ്യമാക്കുവാന്‍ സാധിച്ചു.

ഈ സഹായങ്ങളില്‍ പ്രധാനമായും നാട്ടിലെ പാവപ്പെട്ട രോഗികളും ഒപ്പം കുവൈറ്റിലെ ഗാര്‍ഹിക മേഖലയിലും അടിസ്ഥാന മേഖലയിലും ജോലിയെടുക്കുന്ന സാധാരണക്കാരായ പ്രവാസികളും, പ്രതിമാസ തുടര്‍ചികിത്സാ സഹായ പദ്ധതിയുടെ ഭാഗമായി നാട്ടില്‍ ദീര്‍ഘകാല ചികിത്സ ആവശ്യമായി വരുന്ന രോഗികള്‍ക്കുള്ള പ്രതിമാസ പെന്‍ഷനും, നേഴ്‌സിംഗ്‌ അടക്കമുള്ള ഉന്നത വിദ്യാഭ്യാസത്തിനായി സാമ്പത്തിക പ്രയാസം നേരിടുന്ന കുട്ടികള്‍ക്കുള്ള സഹായവും, ഗൃഹനിര്‍മ്മാണത്തിനുള്ള സാമ്പത്തിക സഹായവും മറ്റും ഉള്‍പ്പെടുന്നു. ഓണത്തോടനുബന്ധിച്ചും മറ്റും കേരളത്തിലെ വിവിധ ഇടങ്ങളിലുള്ള അഗതി മന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍, പുനരധിവാസ കേന്ദ്രങ്ങള്‍, സ്പെഷ്യല്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക സഹായങ്ങളും സാന്ത്വനം എല്ലാ വര്‍ഷവും നല്‍കിപ്പോരുന്നു‌.



© 2026 SANTHWANAMKUWAIT

bottom of page