top of page

സാന്ത്വനം കുവൈറ്റിന്റെ സിൽവർ ജൂബിലി ബ്രോഷർ പ്രകാശനം ചെയ്തു

6 Jun 2025

സാന്ത്വനം കുവൈറ്റിന്റെ സിൽവർ ജൂബിലി ബ്രോഷർ കേരള പ്രസ്സ് ക്ലബ് മാധ്യമ സമ്മേളന വേദിയിൽ പ്രകാശനം ചെയ്തു.

സാന്ത്വനം കുവൈറ്റിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ചുള്ള സിൽവർ ജൂബിലി ബ്രോഷർ പ്രകാശനം വെള്ളിയാഴ്ച (ജൂൺ 6, 2025) സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടന്ന കേരള പ്രസ്സ് ക്ലബ് മാധ്യമ സമ്മേളന വേദിയിൽ വെച്ച് നടന്നു. മനോരമ ടിവിയുടെ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസും മാതൃഭൂമി ടിവിയുടെ സീനിയർ ജേർണലിസ്റ്റ് മാതു സജിയും ചേർന്നാണ് ബ്രോഷർ പ്രകാശനം ചെയ്തത്.


സാന്ത്വനം കുവൈറ്റ്, കഴിഞ്ഞ 24 വർഷങ്ങളായി തുടർന്നുവരുന്ന സാമൂഹ്യ സഹായ പദ്ധതികൾക്ക് പുറമെ സിൽവർ ജൂബിലി വർഷത്തിൽ നടപ്പിലാക്കുന്ന പ്രത്യേക സാമൂഹ്യ സഹായ പദ്ധതികളായ 25 നിർദ്ധന രോഗികൾക്ക് അവയവമാറ്റ ശസ്ത്രക്രിയ, 25 കുട്ടികളുടെ ക്യാൻസർ ചികിത്സ, 25 നിർദ്ധന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സഹായം എന്നിവയുടെ വിശദ വിവരങ്ങളാണ്‌ ഈ സിൽവർ ജൂബിലി ബ്രോഷറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്‌.


ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് വലിയൊരു കൈത്താങ്ങാവാനാണ് സാന്ത്വനം കുവൈറ്റിന്റെ നിരന്തര ശ്രമം.





© 2025 SANTHWANAMKUWAIT

bottom of page