
20 Mar 2025
സാന്ത്വനം കുവൈറ്റ്, BDK കുവൈറ്റുമായി സഹകരിച്ച് മാർച ്ച് 20 ന് റമദാൻ മാസത്തോടനുബന്ധിച്ച് അദാൻ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഇന്ത്യൻ ഡോക്ടർസ് ഫോറം കമ്മ്യൂണിറ്റി സെക്രട്ടറി ഡോ. രഘുനന്ദൻ ഉദ്ഘാടനം ചെയ്തു.
Blood Donation Camp Convenor ശ്രീ. ബിവിൻ തോമസ് സ്വാഗതം ആശംസിച്ച ഔദ്യോഗിക ചടങ്ങിൽ സാന്ത്വനം കുവൈറ്റ് പ്രസിഡന്റ് ശ്രീ. ജ്യോതിദാസ് അധ്യക്ഷത വഹിച്ചു.
ഇൻഡ്യൻ ബിസിനസ് & പ്രൊഫഷണൽ കൗൺസിൽ (ഐ.ബി.പി.സി.) സെക്രട്ടറി ശ്രീ. കെ.പി. സുരേഷ്, സാന്ത്വനം ഉപദേശക സമിതിയംഗം ഡോ. അമീർ അഹമ്മദ്, ബി.ഡി.കെ. കുവൈറ്റ് ജനറൽ കൺവീനർ നിമിഷ് കാവലം, ഐ.ഡി.എഫ്. കുവൈറ്റ് വൈസ് പ്രസിഡന്റ് ഡോ. സുസോവന സുജിത്ത്, ഡോ. അനില, ഡോ. ആന്റണി, ഡോ. നിർമ്മല, അൽ അൻസാരി എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ശ്രീജിത്ത്, കുവൈറ്റ് യുണൈറ്റഡ് ഡിസ്ട്രിക്റ്റ് അസോസിയേഷൻ (KUDA) പ്രസിഡന്റ് മാർട്ടിൻ മാത്യു, സാമൂഹ്യപ്രവർത്തകൻ സലിം കൊമ്മേരി, വിദ്യാർത്ഥികളുടെ പ്രതിനിധി അഞ്ജലീറ്റ രമേശ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സാന്ത്വനം കുവൈറ്റ് ജന: സെക്രട്ടറി സന്തോഷ് കുമാർ ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി പ്രകാശിപ്പിച്ചു.
സാന്ത്വനം കുവൈറ്റ് ട്രഷറർ ജിതിൻ ജോസ്, സന്തോഷ് സി എച്ച്, അനിൽ കുമാർ, എബി ഫിലിപ്പോസ് എന്നിവരുടെ ഏകോപനത്തിൽ ഏകദേശം 90 ഓളം ദാതാക്കൾ രക്തം ദാനം ചെയ്ത്, റമദാൻ മാസത്തിലെ ഈ മഹത്തായ ദാനകർമ്മത്തിൽ പങ്കാളികളായി.
ഏകദേശം 35ഓളം വിദ്യാർത്ഥികൾ വോളണ്ടീയർ ആയി പ്രവർത്തിക്കുകയും അവരുടെ സമർപ്പണത്തിന് സർട്ടിഫിറ്റുകൾ നൽകി ആദരിക്കുകയും ചെയ്തു. സാമൂഹ്യ പ്രവർത്തനങ്ങളിൽ വരും തലമുറയെ കൂടി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വോളണ്ടീയർ ആയി പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഡോക്ടർസ് ഒരു ഓറിയൻറേഷൻ ക്ലാസും സംഘടിപ്പിച്ചു.
ക്യാമ്പിന്റെ സ്പോൺസറായ ഇന്നൊവേറ്റീവ് ട്രേഡിങ്ങ് കമ്പനി, BDK സ്പോൺസറായ അൽ അൻസാരി എക്സ്ചേഞ്ച്, രക്തദാതാക്കൾ, ബ്ലഡ് ബാങ്ക് സ്റ്റാഫുകൾ, BDK Kuwait അംഗങ്ങൾ എന്നിവർക്കും വോളണ്ടീയർ ആയി പങ്കെടുത്ത വിദ്യാർത്ഥികൾ, അവരുടെ മാതാപിതാക്കൾ എന്നിവർക്കും പരിപാടിയുടെ വിജയത്തിനായി സഹായം നൽകിയ സാന്ത്വനത്തിന്റെ മറ്റ് എല്ലാ വോളണ്ടീയർമാർക്കും പ്രത്യേക നന്ദി.